ഗതാഗത നിയന്ത്രണം
Sep 5, 2023, 00:05 IST

ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡില്‍ മൈനര്‍ ബ്രിഡ്ജുകളുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചിറക്കല്‍പടിയില്‍നിന്നും ഇരുമ്പകച്ചോലയിലേക്ക് പോകുന്ന വാഹനങ്ങള്‍ അമ്പഴക്കോട് പള്ളിപ്പടി റോഡ് മുണ്ടന്‍കുന്ന് വഴിയും കാഞ്ഞിരപ്പുഴ ഡാമിലേക്ക് പോകുന്ന വാഹനങ്ങള്‍ അമ്പഴക്കോട് റോഡ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0466 2960090.