അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി
May 2, 2024, 17:10 IST
![അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി](https://timeskerala.com/static/c1e/client/91214/uploaded/24e52c10477bf73ff9d335206d2a34ae.webp)
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ അവധിയെടുത്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. പത്തനാപുരം ഡിപ്പോയിലെ 14 ജീവനക്കാർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ജീവനക്കാർ കൂട്ടമായി അവധിയെടുത്തതോടെ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദചെയ്തു.
1,88,665 രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടായത്. കെഎസ്ആര്‍ടിസി ചെയര്മാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയായിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)