Times Kerala

കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്: ഹജ്ജ് കമ്മിറ്റിയിലേതിനേക്കാൾ കുറഞ്ഞ നിരക്ക് സ്വകാര്യ ട്രാവൽ ഏജൻസികളിൽ

 
 ഹ​ജ്ജ് യാ​ത്രാ: ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യി​ൽ എ​യ​ർ ഇ​ന്ത്യ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് കമ്മിറ്റിയിലുള്ളതിനേക്കാൾ കുറഞ്ഞ ടിക്കറ്റ് വിലയിലാണ് സ്വകാര്യ ട്രാവൽ ഏജൻസികൾ തീർഥാടകരെ ഹജ്ജ് തീർത്ഥാടനത്തിന് കൊണ്ടുപോകുന്നത്. എയർ ഇന്ത്യയുടെ ടെണ്ടർ റദ്ദ് ചെയ്ത് ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്‌താൽ പോലും നിലവിലുള്ള ഒരുലക്ഷത്തി അറുപത്തി അയ്യായിരം രൂപ ടിക്കറ്റിനത്തിൽ വരില്ല.

രണ്ട് സർവ്വീസിൻ്റെ പണമാണ് എയർ ഇന്ത്യ ഒറ്റയാത്രക്ക് ചുമത്തിയത്. സാധാരണ വിമാനങ്ങളിൽ കൊണ്ടുപോകുമ്പോൾ 40000 മുതൽ അൻപതിനായിരം വരെയാണ് സ്വകാര്യ ഏജൻസികളുടെ ടിക്കറ്റ് നിരക്ക്. അപ്പോഴാണ് ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ എയർ ഇന്ത്യ തീവെട്ടിക്കൊള്ള നടത്തുന്നത്. പരമാവധി ഒരു ലക്ഷം രൂപക്കുള്ളിലാണ് ചാർട്ടേഡ് വിമാനത്തിലായാലും ടിക്കറ്റ് നിരക്കുകൾ വരികയെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.


 

Related Topics

Share this story