കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
Fri, 26 May 2023

കോട്ടയം: കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് കുമാരനല്ലൂര്‍ കുടയംപടി റോഡില്‍ അങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്താണ് അപകടം സംഭവിച്ചത്. തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി (24), സംക്രാന്തി സ്വദേശികളായ ആല്‍വിന്‍ (22), ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.