തുറന്നുകിടന്ന കാനയിലേക്ക് ബൈക്ക് വീണ് കൈക്കുഞ്ഞടക്കം മൂന്നുപേർക്ക് പരിക്ക്

തൃശൂര്‍: പണിപൂർത്തിയാവാതെ തുറന്നു കിടന്ന കാനയിലേക്ക് ബൈക്ക് വീണ് കൈക്കുഞ്ഞടക്കം ബൈക്കിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്ക്. തൃശൂര്‍ പാലുവായി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരനും സഹോദരിയും സഹോദരിയുടെ കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ വെളിയിൽ വന്നിട്ടില്ല.

കാനയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിന് കാരണമായത്. തൃശൂര്‍ പാവറട്ടി സെന്‍ട്രലിലാണ് സംഭവം നടന്നത്. ബൈക്ക് നിര്‍ത്തിയ സമയത്ത് സമീപമുണ്ടായിരുന്ന കുഴിയില്‍ കാലുകുത്തിയതോടെ നിയന്ത്രണംവിട്ട് മൂവരും കാനയിലേക്ക് വീഴുകയായിരുന്നു. കാനയുടെ അകത്തേക്കാണ് യുവതി വീണത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഗുരുതര പരിക്കേല്‍ക്കാതെ യുവതി രക്ഷപ്പെട്ടു.