'ഇത് രാഷ്ട്രീയ പകപോക്കൽ'; വി കെ പ്രശാന്തിൻ്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ': മന്ത്രി വി ശിവൻകുട്ടി | VK Prasanth

ജനങ്ങളെ വെല്ലുവിളിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്
This is political vendetta, Minister V Sivankutty about VK Prasanth and R Sreelekha's issue
Updated on

തിരുവനന്തപുരം: എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള ബി.ജെ.പി കൗൺസിലറുടെ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ജനകീയനായ ഒരു എം.എൽ.എയുടെ പ്രവർത്തനങ്ങളെ തളർത്താനുള്ള വിലകുറഞ്ഞ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏഴ് വർഷമായി ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫീസിനെതിരെ തിരിയുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(This is political vendetta, Minister V Sivankutty about VK Prasanth and R Sreelekha's issue)

കോർപ്പറേഷൻ നിശ്ചയിച്ച വാടക നൽകി നിയമപരമായി പ്രവർത്തിക്കുന്ന ഓഫീസാണിത്. ഓഫീസ് ഒഴിപ്പിക്കണമെങ്കിൽ നഗരസഭാ സെക്രട്ടറിയാണ് നോട്ടീസ് നൽകേണ്ടത്. മറിച്ച് വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നത് ശരിയായ കീഴ്‌വഴക്കമല്ല.

നിയമപരമായ കരാർ കാലാവധി നിലനിൽക്കെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നവർ യഥാർത്ഥത്തിൽ വട്ടിയൂർക്കാവിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. സഖാവ് വി.കെ. പ്രശാന്തിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com