തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കങ്ങളെ പരിഹസിച്ചും മുന്നറിയിപ്പ് നൽകിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് രംഗത്തെത്തി. കോൺഗ്രസിന്റെ പതനത്തിന്റെ അവസാന സൂചനയാണ് മറ്റത്തൂരിലേതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Be careful, so that you don't have to worry, V Vaseef on the Mattathur issue)
കൈപ്പത്തി ചിഹ്നത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു, എന്നാൽ ആ കൈപ്പത്തി ഇപ്പോൾ താമരയായി മാറി. മറ്റത്തൂർ ഒരു അവസാന സൂചനയാണ് എന്നും അദ്ദേഹം പറഞ്ഞു.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നും വസീഫ് കുറിച്ചു. ബിജെപിക്ക് അധികാരത്തിലെത്താൻ അവർ തന്നെ ജയിക്കണമെന്നില്ല, കോൺഗ്രസ് ജയിച്ചാലും മതിയെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് എം. സ്വരാജ് പരിഹസിച്ചു.