പക്ഷിപ്പനി: പത്തനംതിട്ടയിൽ 3 പഞ്ചായത്തുകളിൽ ഇറച്ചി-മുട്ട വിൽപ്പനയ്ക്ക് നിരോധനം | Bird flu

ജില്ലാ കളക്ടറുടേതാണ് ഉത്തരവ്
പക്ഷിപ്പനി: പത്തനംതിട്ടയിൽ 3 പഞ്ചായത്തുകളിൽ ഇറച്ചി-മുട്ട വിൽപ്പനയ്ക്ക് നിരോധനം | Bird flu
Updated on

പത്തനംതിട്ട: തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ഈ പ്രദേശങ്ങളിൽ വളർത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ വിൽപ്പനയ്ക്ക് ഏഴ് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.( Bird flu, Sale of meat and eggs banned in 3 panchayats in Pathanamthitta)

കോഴി, താറാവ്, കാട, മറ്റ് വളർത്തുപക്ഷികൾ എന്നിവയുടെ ഇറച്ചിക്കും മുട്ടയ്ക്കും നിരോധനം ബാധകമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ നിർദ്ദേശം നൽകി.

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രദേശത്ത് ഗുരുതരമായ രീതിയിൽ ന്യൂമോണിയ ബാധിച്ച ആളുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആശാ വർക്കർമാരും ആരോഗ്യ പ്രവർത്തകരും വീടുകളിലെത്തി പക്ഷിപ്പനി പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com