Times Kerala

 കുന്ദമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു

 
 കുന്ദമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു
കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് പേര്‍ മുങ്ങിമരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ ബന്ധുക്കളായ മൂന്ന് പേരെയാണ് മരിച്ചത്.

കാരിപ്പറമ്പത്ത് മിനി(48) മകള്‍ ആതിര(24), ഇവരുടെ ബന്ധുവായ അദ്വൈത് എന്നിവരാണ് മരിച്ചത്. മൂവരും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story