Times Kerala

 കാഞ്ഞങ്ങാട്ട് കാറിൽ മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ

 
 കാഞ്ഞങ്ങാട്ട് കാറിൽ മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ
കാ​ഞ്ഞ​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തെ കെ.​എ​സ്. ഷാ​റോ​ൺ (28), ചെ​റു​വ​ത്തൂ​ർ പാ​ടി കാ​ലി​ലെ പി.​എ​സ്. ഷു​റൈ​ഫ് (28), ചെ​റു​വ​ത്തൂ​ർ കൈ​ത​ക്കാ​ടി​ലെ ടി.​സി. സി​റാ​ജ് (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഹോ​സ് ദു​ർ​ഗ് ക​ട​പ്പു​റം മീ​നാ​പ്പീ​സി​ൽ നി​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​റി​ൽ നിന്നും  7.3 1 0 ഗ്രാം ​എം.​ഡി.​എം.എ  പിടിച്ചെടുത്തിട്ടുണ്ട്. മീ​നാ​പ്പീ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു കാ​ർ.

ഇ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം സം​ശ​യ​ത്തെ തു​ട​ർ​ന്ന് കാ​റി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രും പു​റ​ത്തേ​ക്കി​റ​ങ്ങി. പൊ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു വ​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നെ മൂ​വ​രും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.  

Related Topics

Share this story