Times Kerala

 പത്തനംതിട്ടയിലെ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

 
പത്തനംതിട്ടയിലെ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
പത്തനംതിട്ടയിലെ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കെ. എസ്. ഇ. ബി. ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്തുവരികെയാണ്. 

പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പീഡനമേറ്റത്. കേസിൽ 18 പ്രതികളുണ്ട്.  ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
 

Related Topics

Share this story