ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

473

ആളിയാർ ഡാമിൽ നിന്നും 990 ഘനയടി വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ മൂലത്തറ റെഗുലേറ്റർ ഷട്ടറുകൾ ക്രമാതീതമായി തുറക്കേണ്ടതിനാൽ ചിറ്റൂർ പുഴയിൽ വെള്ളത്തിൻറെ അളവ് കൂടാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Share this story