
തൃശൂർ : കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് രണ്ട് പേർ അറസ്റ്റിൽ.കുന്നംകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ അടുപ്പുട്ടി ഉരുളിക്കുന്ന് കാക്കശേരി വീട്ടിൽ ബെർലിൻ (27), ചുമട്ടുതൊഴിലാളിയായ അടുപ്പുട്ടി ശാന്തിനഗർ പാക്കത്ത് വീട്ടിൽ അജിത് കുമാർ (35) എന്നിവരെയാണ് ഡാൻസാഫ് പൊലീസ് അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി റോഡിലെ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന് മുൻവശത്തു നിന്ന് വൈകിട്ടോടെയാണ് 1.150 കിലോ കഞ്ചാവ് പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്.