
തിരുവനന്തപുരം : മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ ചപ്പാത്ത് ഗാന്ധിപുരം മൂലയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ(50) മരണപ്പെട്ടത്.
സംഭവത്തിൽ വീടിനു സമീപത്തെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ കിഴക്കേവീട് തമ്പുരാൻ ക്ഷേത്രത്തിന്റെ വക ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ അതുവഴി നടന്നുപോയവരാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പോലീസ് പറഞ്ഞു.