വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ; പ്രതി അറസ്റ്റിൽ |cannabis seized

തേഞ്ഞിപ്പാലം ചേലേമ്പ്ര ചക്കുമാട്ടുകുന്ന് വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്.
arrest
Published on

തേഞ്ഞിപ്പാലം : വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തേഞ്ഞിപ്പാലം ചേലേമ്പ്ര ചക്കുമാട്ടുകുന്ന് വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്.

ചേലേമ്പ്ര മാട്ടിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ച 1.680 കിലോഗ്രാം കഞ്ചാവും പിടികൂടി. ഇക്ട്രോണിക് ത്രാസുകളും കണ്ടെടുത്തു. കൊണ്ടോട്ടി, ഫറൂഖ് സ്റ്റേഷനുകളിലായി 3 ലഹരി കടത്ത് കേസുകളും വിവിധ സ്റ്റേഷനുകളിലായി മോഷണക്കേസുകളും സിയാദിനെതിരെ നിലവിലുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com