വിദ്യാര്‍ത്ഥിനികളെ കയറിപ്പിടിച്ചു ; പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു |Pocso case

അബ്ദുള്‍ കരീം (41) എന്നയാളെ പോക്‌സോ വകുപ്പ് പ്രകാരം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്‌തത്‌.
POCSO CASE
Published on

കോഴിക്കോട് : സ്‌കൂൾ വിദ്യാര്‍ത്ഥിനികളെ ബസ്സിൽ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച കേസിൽ പ്രതി അറസ്റ്റിൽ.കോഴിക്കോട് നരിക്കുനി സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുള്‍ കരീം (41) എന്നയാളെ പോക്‌സോ വകുപ്പ് പ്രകാരം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

യാത്രക്കാരനായിരുന്ന കരീം വിദ്യാര്‍ത്ഥിനികളെ ശരീരത്തിൽ കയറിപ്പിടിച്ചതായി പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് വിദ്യാര്‍ത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്‌.

അധികൃതരുടെ അന്വേഷണത്തിൽ, കരീമിനെതിരെ 2019ൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് നിലവിലുണ്ടെന്ന് വ്യക്തമായി.

Related Stories

No stories found.
Times Kerala
timeskerala.com