ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരില്‍ കോടികൾ തട്ടി ; ഒരാൾ അറസ്റ്റിൽ |fraud case

രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിയായ സുനിലിനെ (26) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
arrest
Published on

ആലപ്പുഴ : ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരില്‍ കോടികൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിയായ സുനിലിനെ (26) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെൺമണി സ്വദേശിയുടെ കൈയിൽ നിന്ന് 1.3 കോടി രൂപയാണ് തട്ടിയെടുത്തത്.ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് പലതവണയായി പ്രതി പണം തട്ടിയെടുത്തത്. പാകിസ്ഥാൻ ബോർഡറായ ശ്രീഗംഗാ നഗറിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്.

വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com