കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു |boy death

ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് മരണപ്പെട്ടത്.
boy death
Published on

ആലപ്പുഴ : കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു. തകഴി ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് 4 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്.

വീട്ടുമുറ്റത്ത് നിന്ന് കളിച്ചിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് ജെയ്സൻ്റെ മാതാവ് പ്രദേശത്ത് തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവരുടെ അലർച്ച കേട്ട് ഓടിയെത്തിയ സമീപ വാസികൾ തോട്ടിൽ നടത്തിയ തിരച്ചിലിലാണ് ജോഷ്വായെ കണ്ടെത്തിയത്.

ഉടൻ തന്നെ പച്ച സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവം നടക്കുമ്പോൾ ജെയ്സൻ്റെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com