
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി.പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുവിനെ കണ്ടെത്തിയത്.
തോന്നൂർക്കര ഇളയിടത്ത് മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയിലാണ് പുഴുക്കളെ കണ്ടത്. 2 പാക്കറ്റ് ആട്ട വാങ്ങി അരിച്ചപ്പോൾ നിരവധി ജീവനുള്ള പുഴുക്കൾ ഉണ്ടായിരുന്നത്. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് വയറുവേദനയും, വയറിളക്കവും ഉണ്ടായത്. ഇവരെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.