പിണറായിയുടെ മനസിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഫോട്ടോ മതി: പികെ ശ്രീമതി
May 24, 2023, 19:51 IST

പിണറായിയുടെ മനസിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഫോട്ടോ മാത്രം നോക്കിയാല്‍ മതിയെന്ന് സിപിഐഎം നേതാവ് പികെ ശ്രീമതി. വൈദ്യുതി വകുപ്പുമന്ത്രിയായിരുന്ന കാലത്തെ പിണറായി വിജയന്റെ ഫോട്ടോ പങ്കുവച്ചായിരുന്നു പി കെ ശ്രീമതി അദ്ദേഹത്തിന് പിറന്നാൾ ആശംസിച്ചത്.
ഇലക്ട്രിസിറ്റി സഹകരണ വകുപ്പ്മന്ത്രിയായിരുന്ന അദ്ദേഹം മാറിനിൽക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാത്രമായിരുന്ന ഞാൻ ഉദ്ഘാടനം ചെയ്യുന്നത് നോക്കി എം. വി ജയരാജൻ പറഞ്ഞ എന്തോ തമാശകേട്ട് നിഷ്ക്കളങ്കമായി ചിരിക്കുന്നതാണ് ഫോട്ടോ. കാൽ നൂറ്റാണ്ടിലേറെയായിട്ടും ഒരുകോട്ടവും ഫോട്ടോക്ക് സംഭവിച്ചിട്ടില്ലെന്നും പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിക്കുന്നു.