ശബരിമല സ്വർണ്ണക്കൊള്ള കേസ് : ഗോവർദ്ധൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും | Sabarimala

അന്വേഷണ സംഘത്തിനെതിരെ ആരോപണം
Sabarimala gold theft case, High Court to consider Govardhan's bail plea today
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പത്താം പ്രതിയായ ഗോവർദ്ധൻ, തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും താനൊരു സ്പോൺസറാണെന്നുമാണ് ഹർജിയിൽ അവകാശപ്പെടുന്നത്.(Sabarimala gold theft case, High Court to consider Govardhan's bail plea today)

2019-ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപ ശബരിമലയിൽ സംഭാവനയായി നൽകിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിലധികം സ്വർണ്ണം തനിക്ക് ലഭിച്ചിരുന്നു. ഇത് ശബരിമലയിലെ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 10 ലക്ഷം രൂപയുടെ ഡി.ഡിയും പത്ത് പവന്റെ മാലയും പകരം നൽകി. ആകെ ഒന്നരക്കോടിയിലധികം രൂപ ശബരിമലയിലേക്ക് നൽകിയ തനിക്ക് തട്ടിപ്പ് നടത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

ബെല്ലാരിയിലെ തന്റെ കടയിൽ നിന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണക്കട്ടികൾ കസ്റ്റഡിയിലെടുത്തതെന്നും ഇതിന് ശബരിമലയുമായി ബന്ധമില്ലെന്നും ഗോവർദ്ധൻ ആരോപിക്കുന്നു. അതേസമയം, ഗോവർദ്ധന്റെ വാദങ്ങളെ പ്രത്യേക അന്വേഷണ സംഘം (SIT) ശക്തമായി എതിർക്കുന്നു. ശബരിമലയിലെ സ്വർണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർദ്ധൻ ഇത് കൈക്കലാക്കിയതെന്നും ഈ സ്വർണ്ണം എവിടെ മറിച്ചുവിറ്റു എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നുമാണ് എസ്‌.ഐ.ടിയുടെ നിലപാട്.

Related Stories

No stories found.
Times Kerala
timeskerala.com