HomeKeralaതിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെന്ന് മുഖ്യമന്ത്രി VD സതീശൻ: ബാറ്റിംഗ്...

തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെന്ന് മുഖ്യമന്ത്രി VD സതീശൻ: ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയർ ആയി മാറാതിരിക്കട്ടെയെന്ന് പിണറായി വിജയൻ | Thiruvanchoor Radhakrishnan speaker

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് സഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഹൃദ്യമായ വരവേൽപ്പ്. സ്പീക്കർ പദവിയിലെത്തിയ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്ന് അഭിനന്ദിച്ചു.(Thiruvanchoor Radhakrishnan speaker, Chief Minister VD Satheesan And Opposition Leader Pinarayi Vijayan Congratulate Speaker)

തിരുവഞ്ചൂർ രാധാകൃഷ്ണൻ തനിക്ക് പ്രിയങ്കരനായ ഒരു ജ്യേഷ്ഠ സഹോദരനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. ഒരു നിയമസഭാ സാമാജികൻ എങ്ങനെയാണ് സ്വന്തം നിയോജകമണ്ഡലത്തിലും സഭയ്ക്കുള്ളിലും പ്രവർത്തിക്കേണ്ടത് എന്നതിന് ഉത്തമ മാതൃകയാണ് അദ്ദേഹം. സഭയിലെ സീനിയർ സാമാജികനായ അദ്ദേഹത്തിന് എല്ലാ സർക്കാർ വകുപ്പുകളെക്കുറിച്ചും കൃത്യമായ ഗ്രാഹ്യമുണ്ട്. ജനഹിതം അനുസരിച്ച് നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കാൻ തിരുവഞ്ചൂരിന് സാധിക്കും. യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരി നേതാവായിരുന്ന തിരുവഞ്ചൂരിന് വേണ്ടി, താൻ മുദ്രാവാക്യം വിളിച്ച ഓർമ്മകൾ മുഖ്യമന്ത്രി സഭയിൽ പങ്കുവെച്ചു.

സുദീർഘവും വൈവിധ്യമാർന്നതുമായ പ്രവർത്തന പാരമ്പര്യമാണ് പുതിയ സ്പീക്കറുടേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. മുൻപ് പല പ്രധാന വകുപ്പുകളും കൈകാര്യം ചെയ്ത അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. വിദ്യാർത്ഥി കാലഘട്ടം മുതലുള്ള ഈ രാഷ്ട്രീയ പരിചയം സഭയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കട്ടെ എന്ന് പിണറായി വിജയൻ ആശംസിച്ചു. അതേസമയം, തന്റെ തനത് ശൈലിയിലുള്ള ഒരു രാഷ്ട്രീയ ഉപമയും പ്രതിപക്ഷ നേതാവ് സഭയിൽ പ്രയോഗിച്ചു. ബാറ്റിംഗ് സൈഡ് നിയമിച്ച ഒരു അമ്പയറെപ്പോലെ സ്പീക്കർ മാറാതിരിക്കട്ടെയെന്നും നിഷ്പക്ഷമായി അദ്ദേഹം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

വളരെ സരസനായ ഒരു സുഹൃത്താണ് സ്പീക്കർ കസേരയിലേക്ക് എത്തുന്നതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. സഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും സരസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിഷ്പക്ഷമായി സഭയെ നയിക്കാൻ തനതായ ‘തിരുവഞ്ചൂർ ശൈലിക്ക്’ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Chief Minister VD Satheesan and Opposition Leader Pinarayi Vijayan congratulated newly elected Speaker Thiruvanchoor Radhakrishnan in the assembly. While the CM recalled his student days of shouting slogans for the veteran leader, Pinarayi Vijayan, using a cricket analogy, urged the Speaker not to act like an umpire appointed by the batting side.

WhatsApp Channel Banner

Latest updates

തുടർച്ചയായ 12ാം ദിനവും ഇറാനിൽ US വ്യോമാക്രമണം: ബുഷെഹർ...

ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ...

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും...

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി...

‘കേന്ദ്ര നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഞാൻ എത്തിയത്’: ലക്ഷങ്ങൾ ചിലവഴിച്ച്...

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നത്. എന്നാൽ, കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിനിടയിൽ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...