HomeKeralaതിരുവല്ലയിൽ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്,...

തിരുവല്ലയിൽ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നിഗമനം | Thiruvalla MC Road bus accident today

തിരുവല്ല: എംസി റോഡിൽ തുകലശ്ശേരിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ക്രൈസ്തവ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു (Thiruvalla MC Road bus accident today). തമിഴ്‌നാട് തിരുനെൽവേലി മാവട്ടം കൂട്ടപ്പുളി സ്വദേശികളായ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. പ്രശസ്തമായ എടത്വ പള്ളിയിലെ പെരുന്നാൾ സന്ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ബസ് ഡ്രൈവർ തിരുനെൽവേലി സ്വദേശി അശോക് (42), ജോൺ (7), നിഖിൽ ആന്റണി (13), ആൽബർട്ട് ജൂഡ് (49), സ്റ്റെഫി (23) എന്നിവരുൾപ്പെടെ ഏഴ് പേർക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെ അഞ്ചേകാലോടെ തുകലശ്ശേരി ചീക്കുളത്തിൻപടിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും അതിവേഗത്തിൽ വരികയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റുകളും സമീപത്തെ മതിലും ഇടിച്ചുതകർത്ത ശേഷം റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും തിരുവല്ല പൊലീസും ചേർന്ന് ഉടനടി സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തകർന്ന ബസിന്റെ ചില്ലുകൾ തകർത്താണ് ഉള്ളിൽ കുടുങ്ങിയ തീർഥാടകരെ പുറത്തെടുത്തത്.

പരിക്കേറ്റവരിൽ അഞ്ച് പേരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, നിസ്സാര പരിക്കുകളുള്ള രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുലർച്ചെ സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary: Seven Tamil Nadu pilgrims were injured after their tourist bus overturned near Thukalassery on MC Road, Thiruvalla, early this morning. The group from Tirunelveli was heading to Edathua Church when the driver allegedly fell asleep, crashing into electric poles and a wall before flipping over.

WhatsApp Channel Banner

Latest updates

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....