HomeKerala'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തി, മാധ്യമങ്ങളും ഒപ്പം നിന്നു, ഒരു പ്രോജക്ടും...

‘കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തി, മാധ്യമങ്ങളും ഒപ്പം നിന്നു, ഒരു പ്രോജക്ടും വരാന്‍ സമ്മതിക്കുന്നില്ല’: മന്ത്രി K കൃഷ്ണൻകുട്ടി | K Krishnankutty

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പദ്ധതികൾ മുടങ്ങാൻ കാരണം അനാവശ്യമായ പരിസ്ഥിതിവാദങ്ങളും മാധ്യമങ്ങളുടെ പിന്തുണയുമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓരോ പദ്ധതികളും പല കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തിയത് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.(They are not allowing any project, says Minister K Krishnankutty)

സംസ്ഥാനത്തെ പ്രധാനപ്പെട്ട പല ജലവൈദ്യുതി പദ്ധതികളും മുടങ്ങിയതിനെക്കുറിച്ച് മന്ത്രി സംസാരിച്ചു. കുരിയാർക്കുറ്റി പദ്ധതി ജനറേറ്റർ വരെ എത്തിച്ച ശേഷം മൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സമാകുമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയതോടെ ഉപേക്ഷിക്കേണ്ടി വന്നു. അതിരപ്പിള്ളി, പൂയംകുട്ടി പദ്ധതികളും സമാനമായ പ്രതിഷേധങ്ങളെത്തുടർന്ന് നിലച്ചു. ഇടുക്കിയിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 35 പൈസ മാത്രമാണ് ചെലവ്. എന്നാൽ പുറത്തുനിന്ന് വാങ്ങുമ്പോൾ ഇത് 15 രൂപ വരെയാകുന്നു.

ഒന്നോ രണ്ടോ പേർ ബാഗും തൂക്കി പരിസ്ഥിതിവാദമെന്ന് പറഞ്ഞ് വന്നാൽ മാധ്യമങ്ങൾ അതിന്റെ പിന്നാലെ പോകും. ഇത് വലിയ വാർത്തയാകുന്നതോടെ വികസന പദ്ധതികൾ നിലയ്ക്കുന്ന അവസ്ഥയാണുള്ളത്, മന്ത്രി പറഞ്ഞു. ഉത്പാദനം വർധിപ്പിക്കാതെ പ്രതിസന്ധി മറികടക്കാനാവില്ലെന്നും പുതിയ പദ്ധതികൾക്കായി മാധ്യമങ്ങൾ പ്രചാരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് പ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ഇല്ലെന്ന് മന്ത്രി ആവർത്തിച്ചു. വൈദ്യുതി ഉപഭോഗം അമിതമായി കൂടുമ്പോൾ ട്രാൻസ്‌ഫോർമറുകൾ ‘ട്രിപ്പ്’ ആകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിനുള്ള കാരണങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടിയത് കടുത്ത ചൂടും മഴയുടെ കുറവും ആണ്. കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ ഇ.വികൾ ഉള്ളത് കേരളത്തിലാണ്. പാചകവാതക ക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചത് ഉപഭോഗം കൂട്ടി എന്നും അദ്ദേഹം പറഞ്ഞു.

പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമായിട്ടുണ്ടെന്നും ഉടൻ മഴ ലഭിക്കുകയാണെങ്കിൽ പ്രതിസന്ധി പൂർണ്ണമായും മാറുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മുന്നൊരുക്കങ്ങളിൽ സർക്കാരിന് വീഴ്ച പറ്റിയോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങൾ റെഗുലേറ്ററി കമ്മീഷനോട് ചോദിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മറുപടി നൽകി. വൈദ്യുതി ബോർഡ് സഹായം ആവശ്യപ്പെടാത്തതിനാലാണ് താൻ നേരത്തെ വിഷയത്തിൽ ഇടപെടാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

WhatsApp Channel Banner

Latest updates

CJP പ്രക്ഷോഭം: ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദത്തിൽ പെട്ട് RAF...

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ കോക്റോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭത്തിനിടെ പരിക്കേൽക്കുകയും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായ ഇൻസ്റ്റാഗ്രാം സ്റ്റോറിയെച്ചൊല്ലി വിവാദത്തിലാവുകയും ചെയ്ത സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് സോണിയ സെഹ്‌റാവതിനെച്ചൊല്ലി ചർച്ചകൾ...

വിദ്യാർത്ഥി സമരത്തിൽ മൗനം വെടിഞ്ഞ് ആർ. മാധവൻ; എഫ്.ടി.ഐ.ഐയിൽ...

നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ചെയർമാനുമായ ആർ. മാധവൻ (R Madhavan Breaks Silence...

മുംബൈയിൽ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന യുവതി...

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ, മുംബൈയിൽ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി ( Riya Yadav Mumbai Protest). കനത്ത മഴയിൽ...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിൻ്റെ അറസ്റ്റിലെ...

കണ്ണൂർ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ സാങ്കേതിക പിഴവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. ഡോ. റാമിനെ വീണ്ടും...

‘ഏത് വെല്ലുവിളിക്കും പരിഹാരം ക്ഷമയാണ്’: നീറ്റ് പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ, ക്ഷമയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസവും അർപ്പിക്കാൻ ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. യുവാക്കളുടെ സ്വപ്നങ്ങളെയും...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....