വൈദ്യുതി നിരക്കിൽ വര്‍ധന ഉണ്ടാവുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ഉണ്ടാവുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വര്‍ധിപ്പിക്കേണ്ട നിരക്ക് തീരുമാനിക്കുക റെഗുലേറ്ററി കമ്മീഷനാണ്. ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമുണ്ടാക്കുന്ന വര്‍ധന ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഒക്ടോബറില്‍ പുതുക്കിയ വൈദ്യുത നിരക്ക് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

ബോര്‍ഡ് ആവശ്യപ്പെട്ട് വര്‍ധന എന്തായാലും ഉണ്ടാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലവും നിരക്ക് വര്‍ധനയും തമ്മില്‍ ബന്ധിപ്പിക്കരുത്. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ കണ്ടിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്.