നടുറോ​ഡി​ൽ വെച്ച് വിദ്യാർഥിനിയുടെ ശരീരത്തിൽ കടന്നു പിടിച്ച് യുവാവ്; നിമിഷങ്ങൾക്കുള്ളിൽ പ്രതിയെ പൊക്കി പോലീസ്

നടുറോ​ഡി​ൽ വെച്ച്  വിദ്യാർഥിനിയുടെ ശരീരത്തിൽ കടന്നു പിടിച്ച് യുവാവ്;  നിമിഷങ്ങൾക്കുള്ളിൽ പ്രതിയെ പൊക്കി പോലീസ്
മാ​ന്നാ​ർ: വി​ദ്യാ​ർ​ഥിനി​യെ നടുറോ​ഡി​ൽ അ​പ​മാ​നി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​ന്നാ​ർ സ്റ്റോ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ന​ട​ന്നു പോ​യ വി​ദ്യാ​ർ​ഥിനി​യെ​യാ​ണ് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഉ​ളി​യ​ങ്കോ​ട് നാ​ലു സെ​ന്‍റ് കോ​ള​നി​യി​ൽ അ​ജി ഗോ​പാ​ൽ എന്ന 39-കാരനെയാണ്  മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം​ വൈ​കു​ന്നേ​രം മാ​ന്നാ​ർ സ്റ്റോ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ന​ട​ന്നു പോ​യ വ​ഴി​യി​ൽ വി​ദ്യാ​ർ​ഥിനി​യെ പ്ര​തി ക​ട​ന്നുപി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു വി​വ​രം അ​റി​യി​ക്കു​ക​യും പി​താ​വ് മാ​ന്നാ​ർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

ഇ​തേതു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ഭി​രാം, ജോ​സി, സി​വി​ൽ പോ​ലീസ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്‌, സി​ദ്ധി​ക്ക് ഉ​ൽ അ​ക്ബ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. 2015 ൽ ​ഭാ​ര്യ തീ ​കൊ​ളു​ത്തി മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ പേ​രി​ൽ കേ​സ് നി​ല​വി​ൽ ഉ​ള്ള​താ​യും പോ​ലീസ് പ​റ​ഞ്ഞു.

Share this story