കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി: പരിശോധന | Skeleton

കാണാതായ നരിക്കുനി സ്വദേശിയുടേതെന്ന് സംശയം
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി: പരിശോധന | Skeleton
Updated on

കോഴിക്കോട്: കുന്ദമംഗലം മടവൂർ രാംപൊയിൽ വെള്ളാരംകണ്ടി മലയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാടുവെട്ടാൻ വന്ന ആളാണ് ആദ്യം അസ്ഥികൂടം കണ്ടത്.(Skeleton found in vacant land in Kozhikode, Examination)

കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഒരു ബാഗും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പോലീസ് സംശയിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com