പാലക്കാട്: പൊൽപുള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ആയ സി.പി.എം. നേതാവ് ബാലഗംഗാധരൻ ബി.ജെ.പി.യിൽ ചേർന്നു. 20 വർഷത്തോളം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം, 2014 മുതൽ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.(Palakkad CPM Panchayat President leaves party and joins BJP)
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. സി.പി.എം. വിടാനുള്ള കാരണങ്ങൾ ബാലഗംഗാധരൻ വിശദീകരിച്ചു. പാർട്ടി വ്യക്തിയധിഷ്ഠിതമായതിനാലാണ് സി.പി.എം. വിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
"സത്യം പറഞ്ഞതിനാണ് പാർട്ടി പലപ്പോഴും തന്നെ മാറ്റി നിർത്തിയത്," ബാലഗംഗാധരൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ചാണ് ബി.ജെ.പി.യിലേക്ക് ആകൃഷ്ടനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.