Times Kerala

‘വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണം; സർവകലാശാല ഫണ്ടിൽ നിന്നും ചെലവിട്ട പണം തിരിച്ചടക്കാൻ ഉത്തരവിട്ട് ഗവർണർ 

 
വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ നി​യ​മ​നം; സ​ർ​ക്കാ​ർ നി​ർ​ദേ​ശം ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു
നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. വിസി മാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ഗവർണർ നിലപാടെടുത്തു. ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ സർവകലാശാല ഫണ്ടിൽ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് ഗവർണറുടെ ഉത്തരവ്. 
സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നും പണം ചെലവിട്ടതിന് നീതീകരണമില്ല. ചെലവിട്ട തുക വിസി മാർ ഉടൻ തിരിച്ചടയച്ച് റിപ്പോർട്ട്‌ ചെയ്യാനും ഗവർണറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും അടിയന്തിര നിർദേശം നൽകി. 

Related Topics

Share this story