വൈബ്രന്‍റ് ഗുജറാത്ത് റീജണല്‍ കോണ്‍ഫറന്‍സിന് മാര്‍വാഡി സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കും | Conference

ഗുജറാത്തിനെ ആഗോള വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന സ്ഥാനത്തെത്തിക്കുന്നതിനായി സര്‍വ്വകലാശാല ഗുജറാത്തി വിദ്യാഭ്യാസ വകുപ്പിന് ആയിരം കോടി രൂപയുടെ നിക്ഷേപ ധാരണാ പത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
university
Updated on

കൊച്ചി: ജനുവരി 11, 12 തീയ്യതികളില്‍ ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് റീജണല്‍ കോണ്‍ഫറന്‍സിന് മാര്‍വാഡി സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കും. ഗുജറാത്തിനെ ആഗോള വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന സ്ഥാനത്തെത്തിക്കുന്നതിനായി സര്‍വ്വകലാശാല ഗുജറാത്തി വിദ്യാഭ്യാസ വകുപ്പിന് ആയിരം കോടി രൂപയുടെ നിക്ഷേപ ധാരണാ പത്രവും സമര്‍പ്പിച്ചിട്ടുണ്ട്. (Conference)

അത്യാധുനീക വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍, ആധുനീക ലബോറട്ടറികളുമായുള്ള അക്കാദമിക് ബ്ലോക്കുകള്‍ ആധുനീക കായിക സൗകര്യങ്ങള്‍, പുതുതലമുറ ഹോസ്റ്റലുകള്‍ തുടങ്ങിയവയെല്ലാം നിര്‍ദ്ദിഷ്ട നിക്ഷേപത്തി്ല്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനു പുറമെ ആയിരം ചതുരശ്ര അടിയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായുള്ള കേന്ദ്രവും ഉണ്ടാകും.

വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന പ്രമേയവുമായി ഗുജറാത്തിന്‍റെ ഉത്തര, ദക്ഷിണ, സൗരാഷ്ട്ര-കച്ച്, മധ്യ മേഖലകളിലായാവും കോണ്‍ഫറന്‍സ് സംഘടിപ്പിക്കുക. ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നെതര്‍ലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം ഇതിലുണ്ടാകും.

ഗുജറാത്തിന്‍റെ വികസനത്തിനും വികസിത് ഭാരത് 2047 എന്ന വിപുലമായ ലക്ഷ്യത്തിനും സംഭാവനകള്‍ നല്‍കാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാര്‍വാഡി സര്‍വ്വകലാശാലാ പ്രോവോസ്റ്റ് ആര്‍ ബി ജഡേജ പറഞ്ഞു. ഗുജറാത്തിനെ ആഗോളതലത്തില്‍ വളര്‍ത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com