നിയമസഭാ തെരഞ്ഞെടുപ്പ് : യൂത്ത് കോൺഗ്രസ് 16 സീറ്റുകൾ ആവശ്യപ്പെടും; സ്ഥാനാർത്ഥികളുടെ കാര്യത്തിലും പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ധാരണയായി | Assembly elections

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് : യൂത്ത് കോൺഗ്രസ് 16 സീറ്റുകൾ ആവശ്യപ്പെടും; സ്ഥാനാർത്ഥികളുടെ കാര്യത്തിലും പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ധാരണയായി | Assembly elections
Updated on

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. മത്സരരംഗത്ത് യുവനേതാക്കളുടെ സാന്നിധ്യം വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ.(Assembly elections, Youth Congress will demand 16 seats)

വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കുറഞ്ഞത് 16 എണ്ണമെങ്കിലും യുവാക്കൾക്ക് നൽകണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടും. മത്സരിക്കേണ്ട പ്രധാന നേതാക്കളുടെ കാര്യത്തിൽ യോഗം ധാരണയിലെത്തി.

ഒ.ജെ. ജനീഷ്, അബിൻ വർക്കി, കെ.എം. അഭിജിത്ത്, അരിത ബാബു, ബിനു ചുള്ളിയിൽ, ശ്രീലാൽ ശ്രീധർ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തനം സജീവമാക്കും.

Related Stories

No stories found.
Times Kerala
timeskerala.com