കേരളത്തിന് സമ്മാനവുമായി റെയിൽവേ: 16 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ | Trains

മാറ്റങ്ങൾ റെയിൽവേ ഉടൻ ഔദ്യോഗികമായി പുറത്തിറക്കും
കേരളത്തിന് സമ്മാനവുമായി റെയിൽവേ: 16 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ | Trains
Updated on

തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന പ്രധാന ദീർഘദൂര ട്രെയിനുകൾക്കും ലോക്കൽ സർവീസുകൾക്കും വിവിധ സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ചെറുകിട സ്റ്റേഷനുകളെ ആശ്രയിക്കുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ തീരുമാനം. പ്രധാനമായും ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിലും, നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസിന് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിലും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. മധുരൈ - ഗുരുവായൂർ എക്‌സ്പ്രസ് ഇനി മുതൽ ചെറിയനാട് സ്‌റ്റേഷനിലും നിർത്തും.(Railway's gift to Kerala, 16 trains will have more stops)

തിരുവനന്തപുരം - വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിലും, നാഗർകോവിൽ - ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസിന് പരപ്പനങ്ങാടിയിലും പുതിയ സ്റ്റോപ്പുകൾ ലഭിച്ചു. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിലും, നാഗർകോവിൽ - കോട്ടയം എക്‌സ്പ്രസിന് ധനുവച്ചപുരത്തും സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. തൃശൂർ - കണ്ണൂർ എക്‌സ്പ്രസ് കണ്ണൂർ സൗത്ത് സ്‌റ്റേഷനിലും, പുനലൂർ - മധുരൈ എക്‌സ്പ്രസ് ബാലരാമപുരം സ്‌റ്റേഷനിലും, പാലരുവി എക്‌സ്പ്രസ് കിളിക്കൊല്ലൂർ സ്‌റ്റേഷനിലും നിർത്തുന്നതാണ്.

കൂടാതെ, തിരുവനന്തപുരം നോർത്ത് - ഭാവ്‌നഗർ എക്‌സ്പ്രസ്, എറണാകുളം - പുണെ എക്‌സ്പ്രസ് എന്നിവയ്ക്ക് വടകരയിലും, ഹിസാർ - കോയമ്പത്തൂർ എക്‌സ്പ്രസിന് തിരൂരിലും പുതിയ സ്റ്റോപ്പുകൾ ലഭിച്ചു. ചെന്നൈ സെൻട്രൽ - പാലക്കാട് എക്‌സ്പ്രസിന് കൊല്ലങ്കോട് സ്‌റ്റേഷനിലും, എറണാകുളം - കായംകുളം മെമുവിന് ഏറ്റുമാനൂരിലും, നിലമ്പൂർ - ഷൊർണൂർ മെമുവിന് തുവ്വൂർ സ്‌റ്റേഷനിലും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. പുതിയ സ്റ്റോപ്പുകൾ നിലവിൽ വരുന്നതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ റെയിൽവേ ഉടൻ ഔദ്യോഗികമായി പുറത്തിറക്കും.

Related Stories

No stories found.
Times Kerala
timeskerala.com