കൊച്ചി- റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിന്റെ വനിതാ ടീമീന്റെ പ്രിൻസിപ്പൽ സ്പോൺസറായി കജാരിയ ടൈൽസ് തുടരും. 2023ൽ വിമൻസ് ടി20 ലീഗിന്റെ പ്രാരംഭ സീസണിലാണ് ഇരുകൂട്ടരും കൂട്ടുകെട്ട് ആരംഭിച്ചത്. വനിതാ കായികരംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വനിതാ ടി20 ലീഗ് വഹിക്കുന്ന പങ്കിലുള്ള ശക്തമായ വിശ്വാസത്തിലും രാജ്യത്തെ വനിതാ ക്രിക്കറ്റ് വികസനത്തിനോടുള്ള ദീർഘകാല പ്രതിബദ്ധയുമാണ് കൂട്ടുകെട്ട് തുടരാൻ കജാരിയ ടൈൽസിന് പ്രചോദനമായതെന്ന് എം.ഡി ഋഷി കജാരിയ പറഞ്ഞു. ത്്ാഴെത്തട്ടിലുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും വനിതാ കായികരംഗത്ത് കൂടുതൽ ഇടപെടൽ നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. (RCB)