Times Kerala

സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചത് കോടതി നിർദേശപ്രകാരം; വി ശിവൻകുട്ടി

 
സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ​ര​ണം: പ്ര​തി​ക​ൾ ആ​രാ​ണെ​ങ്കി​ലും പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ച അധ്യാപക സംഘടനകളെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതിയുടെ നിർദ്ദേശപ്രകാരമാണ് പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചത്. തീരുമാനം കൊണ്ട് കുട്ടികൾക്ക് ഗുണമേ ഉണ്ടാവുകയുള്ളു എന്നും നിയമപരമായി നീങ്ങുന്നവർക്ക് ആകാമെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പ്രവൃത്തി ദിനങ്ങൾ 220 ആക്കി ഉയർത്താൻ പോകുന്നു എന്ന ചർച്ച വന്നപ്പോൾ തന്നെ അധ്യാപകർ എതിർപ്പ് അറിയിച്ച് രംഗത്തുവന്നിരുന്നു. തീരുമാനം അശാസ്ത്രീയമാണെന്നും അത് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഉയർത്തുമെന്നും അധ്യാപകർ വാദിച്ചു. എന്നാൽ കോടതി കയറിയ വിഷയം ആയതിനാൽ തീരുമാനം നടപ്പിലാക്കണം എന്ന നിലപാടിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉറച്ചുനിന്നു. വിദ്യാർത്ഥികൾക്ക് ഗുണമുള്ള കാര്യത്തിനെ എതിർക്കുന്നത് ശരിയല്ല എന്ന് മന്ത്രി വി ശിവൻകുട്ടി പറയുന്നു.

Related Topics

Share this story