വാരണാസി: വാരണാസിയിലെ ഘാട്ടിൽ ജാപ്പനീസ് സഞ്ചാരികളോട് അതിമനോഹരമായി ജാപ്പനീസ് ഭാഷയിൽ സംസാരിക്കുന്ന ടൂർ ഗൈഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മിസ്റ്റർ ദീപ് എന്ന ഈ ഗൈഡിന്റെ ഭാഷാപ്രാവീണ്യത്തേക്കാൾ ഉപരിയായി അദ്ദേഹത്തിന്റെ പെരുമാറ്റമാണ് നെറ്റിസൺസിന്റെ പ്രശംസ പിടിച്ചുപറ്റുന്നത് (Varanasi Tour Guide Fluent Japanese).
സന്ദർശനത്തിന് ശേഷം നന്ദിസൂചകമായി സഞ്ചാരികൾ നൽകിയ ടിപ്പ് സ്വീകരിക്കാൻ ദീപ് വിസമ്മതിച്ചു. “പണം അത്ര പ്രധാനമല്ല, മനുഷ്യരാണ് പ്രധാനം” എന്ന അദ്ദേഹത്തിന്റെ മറുപടി സഞ്ചാരികളെപ്പോലും അദ്ഭുതപ്പെടുത്തി. ഇത്രയും സ്വാഭാവികമായി എങ്ങനെ ജാപ്പനീസ് സംസാരിക്കുന്നു എന്ന ചോദ്യത്തിന്, തന്റെ 15-ാം വയസ്സിലാണ് ഈ ഭാഷ പഠിച്ചതെന്ന് അദ്ദേഹം മറുപടി നൽകി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ദീപ് വളരെ ദയാലുവായ മനുഷ്യനാണെന്നും ഇന്ത്യ സന്ദർശിക്കുന്നവർ വാരണാസിയിൽ അദ്ദേഹത്തെപ്പോലുള്ള ഗൈഡുകളുടെ സേവനം തേടണമെന്നും സഞ്ചാരികൾ വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചു.
“അതിഥി ദേവോ ഭവ” എന്ന സങ്കല്പത്തെ അന്വർത്ഥമാക്കുന്നതാണ് ദീപിന്റെ ഈ പ്രവർത്തിയെന്ന് പലരും കമന്റ് ചെയ്തു. വിദേശ സഞ്ചാരികൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഇത്തരം വ്യക്തിത്വങ്ങൾ കാരണമാകുന്നുവെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.
View this post on Instagram
Summary: A Varanasi tour guide named Mr. Deep has gone viral for his fluent Japanese and heartwarming hospitality. In a video filmed at a Varanasi Ghat, Deep is seen refusing a tip from Japanese tourists, stating that “people are important, not money.” Having learned the language at age 15, his fluency and kind-hearted nature earned him immense praise online, with tourists describing him as a true embodiment of “Atithi Devo Bhava.”

