Times Kerala

 ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ ഫ്ലാഗ് ഓഫ്‌ ചെയ്തു

 
 ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ ഫ്ലാഗ് ഓഫ്‌ ചെയ്തു
 

തലശ്ശേരി അഗ്നി- രക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ്ജ്, ഓ.കെ രജീഷ് , റിക്രിയേഷൻ ക്ല്ബ് സെക്രട്ടറി സി.വി.ദിനേശൻ ചടങ്ങിൽ സംസാരിച്ചു.

സമീപ സ്റ്റേഷനുകളിൽ നിന്നും ഉൾപ്പെടെ അഗ്നിശമന സേന ഉദ്യോഗസ്ഥരും, സിവിൽ ഡിഫൻസ് വളണ്ടിയർമാരും ഉൾപ്പെടെ സംബന്ധിച്ചു. 1500 ലിറ്റർ വെള്ളവും 300 ലിറ്റർ ഫോം കോമ്പൗണ്ടും  ഉള്ള ടാങ്ക്, ഹൈഡ്രോളിക്സ് എക്യുപ്മെന്റ്സ്,  റെസ്ക്യൂ ടൂൾസ് എന്നിവ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളോടെ ഉള്ളതാണ് ഈ വാഹനം. കേരളത്തിൽ 35 ഫയർ സ്റ്റേഷനുകളിൽ അനുവദിക്കപ്പെട്ടതിൽ  ഒന്നാണ് തലശ്ശേരി നിലയത്തിന് കിട്ടിയത്.

Related Topics

Share this story