Times Kerala

വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് സഹ അദ്ധ്യാപകൻ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറി

 
വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് സഹ അദ്ധ്യാപകൻ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറി
ഇടുക്കി: വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് സഹ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്ന് അധ്യാപികയുടെ പരാതി. ഇരുമ്പുപാലം സർക്കാർ എൽപി സ്‌കൂളിലെ താത്കാലിക അധ്യാപികയുടെ പരാതിയിൽ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുമ്പുപാലം എൽപി സ്‌കൂളിലെ സീനിയർ അസിസ്റ്റന്റായ ഷെമീമിമാണ് അദ്ധ്യാപികയോട് അപമര്യാദയായി പെരുമാറിയത്. കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനായിരുന്നു സംഭവം. ഇയാൾക്കെതിരെ അധ്യാപിക ഹെഡ്മാസ്റ്റർക്ക് പരാതി നൽകിയിരുന്നു. ഇതിൽ പ്രതികരിച്ചാണ് ക്ലാസെടുത്തുകൊണ്ടിരിക്കെ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപികയുടെ ഷാൾ വലിച്ചുകീറി അപമാനിച്ചത്. മുൻപും ഇയാൾ അദ്ധ്യാപികയോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്. അധ്യാപകൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. എന്നാൽ കേസെടുത്ത് ഒരുമാസമായിട്ടും അധ്യാപകനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.

Related Topics

Share this story