

പാലക്കാട്: തൃത്താല കപ്പൂരിൽ വയലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റയാൾ മരിച്ചു. കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ (50) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം.(Man electrocuted in Palakkad while returning from fishing )
വീടിന് സമീപത്തെ വയലിൽ മീൻ പിടിക്കാൻ പോയതായിരുന്നു ചന്ദ്രൻ. മീൻ പിടിച്ച് തിരികെ വരുന്നതിനിടെ, പുൽക്കാടുകൾക്കിടയിൽ പൊട്ടിക്കിടന്നിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു.