കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
Sep 11, 2023, 10:00 IST

മുട്ടില്‍: ചേനം കൊല്ലിക്ക് സമീപം കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വയലിലേക്ക് തലകീഴായി മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത ശേഷം കാര്‍ മറിയുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.