Times Kerala

രണ്ട് വർഷം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം ഗോവ മെഡിക്കൽ കോളജ് മോർച്ചറിയിൽ

 
death
രണ്ടുവർഷം മുമ്പ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കൽ കോളജ് മോർച്ചറിയിൽ. കൊച്ചിയിൽ നിന്ന് കാണാതായ ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്നത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്.  മൃതദേഹം കണ്ടെത്താൻ സാധിക്കാതിരുന്ന കേസിലാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. 

ഗോവയിൽ വച്ച് ജെഫിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  എറണാകുളം സൗത്ത് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്.

Related Topics

Share this story