

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ മണലി പാലത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത് ബാബുവിനെയാണ്.(KSRTC bus driver found dead after stopping and getting off the bus)
ശനിയാഴ്ച വൈകിട്ടാണ് ടോൾപ്ലാസയ്ക്ക് സമീപം ബസ് നിർത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. കണ്ടക്ടർ ഇടപെട്ട് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റി. പരാതിയെ തുടർന്ന് പുതുക്കാട് പോലീസും ബന്ധുക്കളും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് നിന്ന് ബാബുവിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തി.
ഞായറാഴ്ച രാവിലെ പാലത്തിനു സമീപമാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരണം എന്താണെന്ന് വ്യക്തമല്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തി തുടർ അന്വേഷണം ആരംഭിച്ചു.