ഇടുക്കിയില്‍ ക്രഷറിലെ കുളത്തില്‍ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി; അന്വേഷണം

water death
 ഇടുക്കി: വണ്ണപ്പുറം ഒടിയപാറയില്‍ മെറ്റല്‍ ക്രഷറിലെ കുളത്തില്‍ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേര്‍ന്ന കുളത്തില്‍ രണ്ട് മൃതദേഹങ്ങള്‍ നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രതീഷും അനീഷും കഴിഞ്ഞദിവസം ആമ്പല്‍ പറിക്കുന്നതിനായി ഇവിടേക്ക് വന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു. 

Share this story