കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രാക്ടര്‍ ബ്രാന്‍ഡായ മഹീന്ദ്ര ട്രാക്ടേഴ്സ് കമ്പനിയുടെ 4-വീല്‍ ഡ്രൈവ് (4ഡബ്ല്യുഡി) ട്രാക്ടറുകള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഒരുങ്ങുന്നു. തെലങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക-ചരക്ക് നീക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ശക്തിയും ഉല്‍പ്പാദനക്ഷമതയും ലഭ്യമാക്കുന്നതിനായി കര്‍ഷകര്‍ 4ഡബ്ല്യുഡി ട്രാക്ടറുകള്‍ തിരഞ്ഞെടുക്കുകയാണ്. (Mahindra)
മികച്ച പ്രവര്‍ത്തന നിയന്ത്രണം, വേഗത്തിലുള്ള തിരിയല്‍, 2-3 ടണ്‍ വരെ ഭാരമുള്ള ജോലികള്‍ ചെയ്യാനുള്ള കഴിവ്, ഓപ്പറേറ്ററുടെ ജോലി കുറയ്ക്കല്‍ എന്നിവ ഉറപ്പാക്കുന്നതാണ് മഹീന്ദ്ര 4-വീല്‍ ഡ്രൈവ് ട്രാക്ടറുകള്‍. സര്‍ക്കാര്‍ സബ്സിഡികളും 4-വീല്‍ ഡ്രൈവ് മോഡലുകളിലേക്ക് മാറാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
20 എച്ച്പി മുതല്‍ 70 എച്ച്പി വരെയുള്ള ശ്രേണിയില്‍ അര്‍ജുന്‍, നോവോ, യുവോടെക്+, ജീവോ, ഓജ തുടങ്ങിയ ജനപ്രിയ ട്രാക്ടര്‍ സീരീസുകളില്‍ മഹീന്ദ്ര 4-വീല്‍ ഡ്രൈവ് ട്രാക്ടറുകള്‍ ലഭ്യമാണ്. കൃഷിയിലും ചരക്ക് നീക്കത്തിലും സമാനതകളില്ലാത്ത ഈടും പ്രകടനവും ഉറപ്പാക്കുന്നതാണ് ഈ ട്രാക്ടറുകള്‍.
രാജ്യത്തെ കൃഷിയിടങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പന ചെയ്ത് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ ട്രാക്ടറുകള്‍ക്ക് ശക്തമായ ആക്സിലുകള്‍, വലിയ ടയറുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയുണ്ട്.
എഞ്ചിന്‍ പവര്‍ നാല് ചക്രങ്ങളിലേക്കും കൈമാറുന്നതിനാല്‍, ഈര്‍പ്പമുള്ളതും കുത്തനെയുള്ളതുമായ ഭൂപ്രദേശങ്ങളിലും മികച്ച ട്രാക്ഷന്‍ (ഗ്രിപ്പ്)ലഭിക്കുന്നു. ലോകോത്തര എഞ്ചിന്‍ സാങ്കേതികവിദ്യ, മികച്ച ഇന്ധനക്ഷമത, ടയറുകളുടെ തേയ്മാനം കുറയ്ക്കല്‍ എന്നിവയിലൂടെ ഏറ്റവും കുറഞ്ഞ പരിപാലനച്ചെലവും മഹീന്ദ്ര 4-വീല്‍ ഡ്രൈവ് ട്രാക്ടറുകള്‍ ഉറപ്പാക്കുന്നു.
മഹീന്ദ്രയുടെ വിപുലമായ ഡീലര്‍ ശൃംഖലയിലൂടെ എളുപ്പത്തിലുള്ള ഫൈനാന്‍സിങ് ഓപ്ഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് 4-വീല്‍ ഡ്രൈവ് ട്രാക്ടറുകള്‍ വാങ്ങാനാവും. വില്‍പന, സര്‍വീസ്, സ്പെയറുകള്‍ എന്നിവയ്ക്കായി വിപുലമായ ശൃംഖലയും ആഴ്ച്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറും (1800 2100 700) മഹീന്ദ്ര ഉറപ്പാക്കുന്നു.
ഗുണനിലവാരത്തിന് ഡെമിങ് അവാര്‍ഡും ജാപ്പനീസ് ക്വാളിറ്റി മെഡലും ലഭിച്ച ഏക ട്രാക്ടര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ട്രാക്ടേഴ്സ്. 2024 മാര്‍ച്ചില്‍ ആഗോളതലത്തില്‍ 4 ദശലക്ഷം ട്രാക്ടറുകള്‍ വിറ്റഴിച്ച ആദ്യത്തെ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവും മഹീന്ദ്ര ട്രാക്ടേഴ്സ് അടുത്തിടെ സ്വന്തമാക്കിയിരുന്നു.