രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണ്; പ്രതിപക്ഷ നേതാവ്

‘ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ’: വിഡി സതീശൻ
കൊച്ചി: റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റബർ കർഷകരുടെ സങ്കടത്തിൽ നിന്നുണ്ടായതാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെന്നും രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും സതീശൻ പറഞ്ഞു. പ്രദേശത്തെ റബ്ബർ കർഷകരുടെ വികാരമാണ് പറഞ്ഞതെന്നും അതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ പാടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Share this story