Times Kerala

 നിയമസമ്മേളനത്തിന് തുടക്കം; മദ്യനയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്

 
നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ല്‍
 തിരുവനന്തപുരം: 15-ാം നിയമസഭയുടെ 11-ാം സമ്മേളനം ആരംഭിച്ച ആദ്യ ദിനം തന്നെ മദ്യനയവുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ഉന്നയിക്കാൻ പ്രതിപക്ഷ നീക്കം. റോജി എം. ജോണ്‍ എം.എല്‍.എയാണ്  അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കത്ത് നല്‍കി.ചോദ്യോത്തരവേളയോടെയാണ് സഭാസമ്മേളനത്തിന് തുടക്കമായത്. ചോദ്യോത്തരവേളയ്ക്കുശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനായി സഭ താത്കാലികമായി പിരിയും. തുടര്‍ന്നുള്ള ശൂന്യവേളയിലാണ് പ്രതിപക്ഷം മദ്യനയ വിഷയം ഉന്നയിക്കുക.

Related Topics

Share this story