Times Kerala

 കസ്​റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് തകർത്തു​

 
കസ്​റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് തകർത്തു​
 

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി എ​സ്.​ഐ​യു​ടെ മൂ​ക്ക് ഇ​ടി​ച്ചു​ത​ക​ർ​ത്തു. രാ​ജ​പു​രം എ​സ്.​ഐ പി.​കെ. സു​നി​ൽ കു​മാ​റി​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്. പൊ​ലീ​സ് ഡ്രൈ​വ​ർ വി​നോ​ദി​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ​ന​ത്ത​ടി ചാ​മു​ണ്ഡി​ക്കു​ന്ന് ഗാ​ന്ധി പു​ര​ത്തെ പ്ര​മോ​ദാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ എ​സ്.​ഐ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.  

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി​യാ​ണ് പ്ര​തി​യെ കീ​ഴ്പ്പെടുത്തിയത്. പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ സ്കൂ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് രാ​ജ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ മുമ്പും നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. പ്ര​തി അം​ഗ​പ​രി​മി​ത​നാ​ണ്.  

Related Topics

Share this story