കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 10 സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളും ഇത്തവണയും വേണമെന്നാണ് പാർട്ടിയുടെ നിലപാട്. കേരള കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ചോദിക്കാനുള്ള സംഘടനാ അടിത്തറയുണ്ടെന്നും, തിരഞ്ഞെടുപ്പ് വിജയത്തിനായി സീറ്റുകൾ വച്ചുമാറുന്നതിൽ എതിർപ്പില്ലെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.(No compromise on 10 seats, Mons Joseph in Kaduthuruthy in Assembly elections)
സിറ്റിംഗ് എംഎൽഎയായ മോൻസ് ജോസഫ് തന്നെ കടുത്തുരുത്തിയിൽ മത്സരിക്കാൻ പാർട്ടി നിർദ്ദേശം നൽകി. മണ്ഡലം നിലനിർത്താനുള്ള ചുമതല പാർട്ടി അദ്ദേഹത്തെ ഏൽപ്പിച്ചു കഴിഞ്ഞു.
പി.ജെ. ജോസഫ് പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം തന്നെ തൊടുപുഴയിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മകൻ അപു ജോൺ ജോസഫിന്റെ പേര് ചർച്ചയിലുണ്ടായിരുന്നെങ്കിലും, വിജയസാധ്യത കണക്കിലെടുത്ത് പി.ജെ. ജോസഫ് തന്നെ കളത്തിലിറങ്ങണമെന്നാണ് പാർട്ടിയിലെ പൊതുവികാരം.