Times Kerala

ആ​ശ​ങ്ക!! സം​സ്ഥാ​ന​ത്ത് 76 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ 
 

 
omicron
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 76 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഒ​മ്പ​തു പേ​ർ​ക്ക് സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗം ബാ​ധിച്ചിരിക്കുന്നത് . 59 പേ​ർ ലോ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഏ​ഴു പേ​ർ ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. കൂടാതെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വ​ന്ന​യൊ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 421 ആ​യി ഉ​യ​ർന്നിട്ടുണ്ട് . തൃ​ശൂ​ര്‍ 15, പ​ത്ത​നം​തി​ട്ട 13, ആ​ല​പ്പു​ഴ 8, ക​ണ്ണൂ​ര്‍ 8, തി​രു​വ​ന​ന്ത​പു​രം 6, കോ​ട്ട​യം 6, മ​ല​പ്പു​റം 6, കൊ​ല്ലം 5. കോ​ഴി​ക്കോ​ട് 4, കാ​സ​ര്‍​ഗോ​ഡ് 2, എ​റ​ണാ​കു​ളം 1, വ​യ​നാ​ട് 1 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.അതെസമയം പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജ് ഒ​മി​ക്രോ​ൺ ക്ല​സ്റ്റ​റാ​യും പ്ര​ഖ്യാ​പി​ച്ചു. കോ​ള​ജി​ലെ 30 പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ലെ കൂ​ടു​ത​ൽ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. 

Related Topics

Share this story