അർജുൻ ആയങ്കിയുടെ കൂട്ടാളികളായ സ്വർണ കവർച്ചാ സംഘം പിടിയിൽ
May 24, 2023, 19:03 IST

കോഴിക്കോട്: അന്തർ സംസ്ഥാന സ്വർണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിയുടെ കൂട്ടാളി അറസ്റ്റിൽ. കടത്തിക്കൊണ്ടുവന്ന സ്വർണം കവർച്ച ചെയ്യാനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തുനിന്നാണ് പ്രതികൾ പിടിയിലായത്.
അർജുൻ ആയങ്കിയുടെ കൂട്ടാളിയായ മജീഫും എറണാകുളം സ്വദേശി ടോണി ഉറുമീസുമാണ് പിടിയിലായത്. നാല് പേർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.