ആക്രമണക്കേസിൽ പ്രതികൾ പിടിയിൽ

ആക്രമണക്കേസിൽ പ്രതികൾ പിടിയിൽ
നേ​മം: ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലെ പ​ക​യെ തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ തി​ട്ട​മം​ഗ​ലം കൈ​ലാ​സം വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (36), തി​ട്ട​മം​ഗ​ലം മ​രു​വ​ർ​ത്ത​ല വീ​ട്ടി​ൽ ശ്രീ​ജി​ത്ത് കു​മാ​ർ (28), തി​ട്ട​മം​ഗ​ലം മാ​വ​റ​ത്ത​ല വീ​ട്ടി​ൽ കി​ര​ൺ വി​ജ​യ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫെ​ബ്രു​വ​രി 24ന് ​രാ​ത്രി ഒ​മ്പ​തി​ന്​ പേ​യാ​ട് ചെ​റു​പാ​റ അ​ഖി​ൽ ഭ​വ​നി​ൽ അ​രു​ൺ (39) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​രു​മ്പു​ക​മ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​രു​ണി​ന്റെ കാ​ൽ ഒ​ടി​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ അ​രു​ൺ മു​മ്പ് ശ്രീ​ജി​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതികളെ റിമാൻഡ് ചെയ്തു റി​മാ​ൻ​ഡ് ചെ​യ്തു.

Share this story